റിഷബ്‍ പന്തിന്റെ കാര്യത്തിൽ ഒരു സന്തോഷ വാർത്ത....
റിഷബ്‍ പന്തിന്റെ കാര്യത്തിൽ ഒരു സന്തോഷ വാർത്ത....
കഴിഞ്ഞ മാസം അവസാനമാണ് പന്ത് വാഹന അപകടത്തിൽപെടുന്നത്. പുതുവത്സരം ആഘോഷിക്കാൻ അമ്മയുടെ അടുത്തേക്ക് പോവുമ്പോളാണ് സംഭവം ഉണ്ടായത്.കാർ കത്തി കരിഞ്ഞുവെങ്കിലും പരിക്കുകളോടെ പന്തിന് രക്ഷപെടാൻ സാധിച്ചിരുന്നു.
എന്നാൽ നേരത്തെ ലഭിച്ച വാർത്തകൾ അനുസരിച്ചു പന്തിന്റെ തിരിച്ചു വരവ് ഒരുപാട് വൈകുമെന്ന് തന്നെയാണ് കരുതിയത് . പ്രമുഖ മാധ്യമമായ ഇൻസൈഡ് സ്പോർട്ടാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.മുംബൈയിലെ ആശുപത്രിയിൽ നിന്നുള്ള ആദ്യത്തെ റിപ്പോർട്ടുകൾ വെച്ചാണ് ഇൻസൈഡ് സ്‌പോർട്ട് റിപ്പോർട്ട് ചെയ്യുന്നത്. ഈ ഒരു റിപ്പോർട്ട് പ്രകാരം പന്തിന് ചുരുങ്ങിയത് ഇനിയും ഒൻപതു മാസത്തോളം ക്രിക്കറ്റിലേക്ക് തിരിച്ചു വരാൻ ആവശ്യമായി വരും. ഐ പി എല്ലും ലോകക്കപ്പും വേൾഡ് കപ്പും അദ്ദേഹത്തിന് നഷ്ടപെടും.വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ ഇന്ത്യ പ്രവേശിച്ചാൽ ആ മത്സരവും അദ്ദേഹത്തിന് നഷ്ടപെടും.
എന്നാൽ ഇപ്പോൾ ക്രിക്കറ്റ് പ്രേമികൾക് സന്തോഷ വാർത്തയാണ് മുംബൈയിലെ ഹോസ്പിറ്റലിൽ നിന്ന് ലഭിക്കുന്നത്. പന്തിന്റെ ആദ്യത്തെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. അത് കൊണ്ട് ഈ ആഴ്ച അദ്ദേഹത്തിന് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മാറാൻ സാധിക്കും.
ToOur Whatsapp Group
Our Telegram
Our Facebook Page